May 31, 2026

കണിയാരം വി.എഫ് പി.സി.കെ കര്‍ഷക ചന്ത തുടങ്ങി

0
20230829_143312.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പൊതുജനങ്ങള്‍ക്ക് വില കുറച്ച് പച്ചക്കറികള്‍ ലഭിക്കുന്നതിന് വേണ്ടി കണിയാരം വി.എഫ് പി.സി.കെ കര്‍ഷക ചന്ത തുടങ്ങി. പൊതു വിപണിയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ ലഭിക്കും. ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ സുനി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലേഖ രാജീവന്‍ വി. ഹുസൈന് പച്ചക്കറികള്‍ നല്‍കി ആദ്യ വില്പന നടത്തി. കൗണ്‍സിലര്‍ എം. നാരായണന്‍ ഓണ സന്ദേശം നല്‍കി. അസിസ്റ്റന്റ് മാനേജര്‍ ലീമ മാത്യു പദ്ധതി വിശദീകരിച്ചു. വിപണി പ്രസിഡന്റ് ഷിനോജ് സ്വാഗതവും സോമദാസ് നന്ദിയും പറഞ്ഞു. പ്രിന്‍സ് കണിയാരം, സുരേഷ്, ജോസ് നാമറ്റം, ഷീജ പ്രദീപ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *