May 18, 2024

എസ്.വൈ.എസ് ‘ ഒത്തിരിപ്പ് ‘ പരിശീലന സംഗമം സമാപിച്ചു

0
Img 20230830 202633.jpg
കൽപ്പറ്റ:എസ്.വൈ.എസ് സ്വാന്തനത്തിനു  കീഴിൽ വയനാട് മെഡിക്കൽ കോളേജ്,കൽപ്പറ്റ ജനറൽ ആശുപത്രി,വിവിധ യൂണിറ്റുകളിലെ സ്വാന്തനം പാലിയേറ്റീവ് സെൻ്ററുകൾ എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന വളണ്ടിയേഴ്സിന് സംഘടിപ്പിച്ച'ഒത്തിരിപ്പ്' പരിശീലനസംഗമം കേരള മുസ്‌ലിംജമാഅത്ത് ജില്ലാ ജനറൽസെക്രട്ടറി എസ്.ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. നാലാം മൈൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 375 വളണ്ടിയർമാർ പങ്കെടുത്തു.എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് ബശീർ സഅദി അദ്ധ്യക്ഷത വഹിച്ചു.
2014 മുതൽ വയനാട് മെഡിക്കൽകോളജിലും മറ്റും പകലും രാത്രിയും എസ്.വൈ.എസ്.സാന്ത്വനം വളണ്ടിയർമാർ രോഗികൾക്ക് വേണ്ടി സന്നദ്ധ സേവനം ചെയ്യുന്നുണ്ട്.പ്രാദേശികതലങ്ങളിൽ സാന്ത്വനം സെൻ്ററുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് ഹോം കെയർ അടക്കമുള്ള സേവന പ്രവർത്തനങ്ങൾ നടത്തുന്നത്.ഒത്തിരിപ്പിൽ വിവിധ സെഷനുകൾക്ക്
കേരള മുസ്ലിംജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുൽ റഹ്മാൻ ദാരിമി,വയനാട് മെഡിക്കൽ കോളജിലെ ഡോ.സക്കീർ,കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി ഡിപ്പാർട്ട്മെൻ്റ് ചീഫ്ടൈനർ മുനീർ എം.പി,ജാബിർ,എസ്.വൈ.എസ് നേതാക്കളായ സി.എം.നൗശാദ്,സി.ടി.ലത്വീഫ് നേതൃത്വംനൽകി.വി.എസ്.കെ.തങ്ങൾ,കെ.ഒ.അഹ്‌മദ്കുട്ടി ബാഖവി,കെ.കെ.മുഹമ്മദലി ഫൈസി,കെ.എസ്.മുഹമ്മദ് സഖാഫി സംസാരിച്ചു.സാന്ത്വനം സെക്രട്ടറി ഫള്ലുൽ ആബിദ് സ്വാഗതവും അശ്ക്കർ ചെറ്റപ്പാലം നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *