ഡി.വൈ.എഫ്.ഐ നടത്തിയ ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി
പനമരം: ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടവയൽ ചിറ്റാലൂർക്കുന്നിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സമാപിച്ചു. വിവിധ കലാ- കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. പൂക്കളമത്സരം, നടത്തമത്സരം, നാടൻ പന്ത് കളി മത്സരം തുടങ്ങി പതിനഞ്ചിലധികം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നിരവധിയാളുകളാണ് പങ്കെടുത്തത്. അഖില വയനാട് വടംവലി മത്സരത്തോടെയായിരുന്നു പരിപാടിയുടെ സമാപനം. ജില്ലയിലാകെ സഞ്ചരിച്ച മവേലി വേഷമണിഞ്ഞ ആഘോഷവുമുണ്ടായി. സാംസ്കാരി സമ്മളനവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ചിറ്റാലൂർക്കുന്ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശ്രദ്ധേയമായ ഓണാഘോഷം. വിവിധ മേഖലകളിൽ മികച്ച നോട്ടങ്ങൾ കൈവരിച്ചവരെ പരിപാടിയിൽ ആദരിച്ചു.
സമാപന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അജയ് അയ്യപ്പൻ അദ്ധ്യക്ഷനായി. കെ മുഹമ്മദലി, ജിതിൻ മോഹൻ, സുനിമോൻ, വി എ കുര്യാച്ചൻ, കെ എം സുധാകരൻ, അരുൺ എ എസ്, വിനീത് പി വി, സുജിൽ ഒ എസ്, പീറ്റർ റാട്ടക്കുണ്ട്, സച്ചിൻ സി വി എന്നിവർ സംസാരിച്ചു.





Leave a Reply