May 31, 2026

അൽ ഐൻ മലയാളി സമാജത്തിന്റെ വിദ്യാഭ്യാസ എൻഡോവ്മെന്റ് ജില്ലയിൽ വിതരണം ചെയ്തു

0
IMG_20230904_164249.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: യു എ ഇ യിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ അൽ ഐൻ മലയാളി സമാജത്തിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിദ്യാഭ്യാസ എൻഡോവ്മെന്റിന് വയനാട് ജില്ലയിൽ നിന്നും അർഹരായ റിഷ ഷെറിൻ പി കെ, കീർത്തന കെ പി എന്നിവർക്ക് നൽകി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി മെമന്റോ നൽകി ആദരിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു ക്യാഷ് അവാർഡ് കൈമാറി. അൽ ഐൻ മലയാളി സമാജം സെൻട്രൽ കൗൺസിൽ അംഗവും സാഹിത്യകാരനുമായ ഹമീദ് കൂരിയാടൻ, ഗോപി ചുള്ളിയോട് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *