August 24, 2026

ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റ് ഓണാഘോഷം നടത്തി

0
IMG_20230904_164419.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :- ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്ത് രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ എമിലിയില്‍ വിപുലമായ തരത്തില്‍ ഓണാഘോഷം നടത്തി.പത്മശ്രീ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കാന്‍ യുവാക്കള്‍ രംഗത്ത് വരണമെന്നും അടുത്ത വര്‍ഷം മുതല്‍ കൃഷി ഒരു മത്സരമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയം തൊടി മുജീബ് മൊമെന്റ്റോ വിതരണം ചെ യ്യുകയും, ചെറുവയല്‍ രാമനെ പൊന്നാട അണിയിച്ച് കൊണ്ട് ആദരിക്കുകയും ചെയ്തു.പരിപാടിയുടെ വിവിധ കലാ കായിക മത്സരങള്‍, പുക്കള മത്സരം, ഓണ സദ്യ എന്നിവ നടത്തി.എസ്.എസ്. എല്‍. സി ,പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. ക്ലബിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ''കലികാലം'' എന്ന പേരില്‍ നാടകവും നടത്തി.സെക്രട്ടറി പി.അജീഷ് സ്വാഗതം പറഞ്ഞു .കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു. എക്‌സ് സെയിസ് ഇന്‍സ്‌പെക്ടര്‍ പി ഷറഫുദീന്‍ ലഹരിവിരുദ്ധ സന്ദേശം പറഞ്ഞു.എ പി.മുസ്തഫ കൗണ്‍സിലര്‍) ശിഹാബ് കാച്ചസ്(രക്ഷാധികാരി ) എ അനില്‍കുമാര്‍ (കേരള സമാജംബാംഗ്ലൂര്‍ ) ,ഡോക്ടര്‍എസ് സോണി, ഡോക്ടര്‍ പി.നൗഷാദ്, ഡോക്ടര്‍ ബി വിനോദ് ബാബു ,എ.പി.ഹമീദ് ,കെ സുജാത, ആര്‍ മിനി, പി ബിന്ദു, എസ് ഷംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *