August 1, 2026

വേറിട്ട അധ്യാപക ദിനാഘോഷവുമായി സർവ്വജന

0
IMG_20230905_174722.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : അധ്യാപക ദിനത്തിൽ സർവജന ഹയർസെക്കൻഡറി വിഭാഗത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിദ്യാർത്ഥികൾ അധ്യാപക ദിനം വേറിട്ട അനുഭവമാക്കി. പ്രിൻസിപ്പാളായി തിരഞ്ഞെടുത്ത ആൽബിൻ പി വിൻസി യുടെ നേതൃത്വത്തിൽ ക്ലാസ് അധ്യാപകരായ ദിയ ഹസൂൽ, മുഹമ്മദ് യാസീൻ, കാതറിൻ അജിത്ത്, അമൽ ഫർസീൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോട് കൂടി അധ്യാപക ദിനത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസുകൾ നയിക്കുകയും സ്കൂളിന്റെ പുരോഗമനത്തിനുതകുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *