May 19, 2024

ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ നാട്ടിയുഝവം നടത്തി

0
Img 20230905 175015.jpg

കോക്കുഴി: വയലും വെള്ളവും
മണ്ണും സംരംക്ഷിക്കണമെന്ന സന്ദേശം ഉയർത്തി കോക്കുഴി രണ്ടേക്കർ വയലിൽ ഒയി സ്ക കൽപ്പറ്റ ചാപ്റ്ററും ഡി. എം. വിംസ് നഴ്സിങ്ങ് കോളേജിന്റെ സഹകരണത്തോടെ,, നാട്ടി യുത്സവം നടത്തി.
സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ മാത്രമല്ല കൃഷി വേണ്ടതെന്ന് മണ്ണിൽ മണ്ണറിഞാണ് കൃഷി വേണ്ടതെന്ന്,, നാട്ടിയുത്സവം,, ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പഞ്ചായത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
ഒയിസ്ക പ്രസിഡന്റ് അഡ്വ. അബ്ദുൾ റഹിമാൻ കാദിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി.ഒയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് പ്രൊ. തോമാസ് തേവര,ഒയിസ്ക വയനാട് പ്രസിഡന്റ് പ്രൊ. തോമാസ് പോൾ, ഫാത്തിമ ഹോസ്പിറ്റൽ ഡോക്ടർ വി.ജെ.സെബാസ്റ്റ്യൻ, ഡി.എം. നേഴ്സിങ്ങ് കോളേജ് മേപ്പാടി
ഡോക്ടർ വിനീത,ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ ജോയന്റ് സെക്രട്ടറി ഡോക്ടർ എ.ടി. സുരേഷ്, എന്നിവർ ആശംസകൾ നേർന്നു.
ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ, സെക്രട്ടറി രമേശ് മാണിക്യം സ്വാഗതവും
ട്രഷറർ എൽദോ കെ. ഫിലിപ്പ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *