November 3, 2026

സിപിഐ ജില്ലാ പ്രവര്‍ത്തക യോഗം ഇന്ത്യാ മുന്നണി രാജ്യത്തിന്റെ പ്രതീക്ഷ ; പി പി സുനീര്‍

0
IMG_20230905_180047.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വരാനിരിക്കുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി രാജ്യത്തിന്റെ പ്രതീക്ഷയായി മാറിയതായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തക യോഗം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ചേരികള്‍ തിരിച്ച് ബിജെപി രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ നടത്തുമ്പോള്‍ കലാപകാരികള്‍ക്ക് അഴിഞ്ഞാടാനുളള എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തോടൊപ്പം മതേതര ചേരിയേയും ശക്തിപെടുത്തണം. മത, മൗലിക വാദ സംഘടനകള്‍ ആര്‍എസ്എസുമായി സന്ധി ചെയ്യുകയാണ്. രാജ്യത്തെ വിലകയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. വിലകയറ്റമില്ലാത്ത ഓണം ജനങ്ങള്‍ക്ക് സമ്മാനിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞതായും, നടന്നു വരുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് വികസന വിപ്ലവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പി കെ മൂര്‍ത്തി അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര, ജില്ലാ സെക്രട്ടറി ഇ ജെ ബാബു, അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എസ് സ്റ്റാന്‍ലി, പി എം ജോയി പ്രസംഗിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *