August 2, 2026

പ്രതികളെ പിടികൂടാൻ പരക്കം പാഞ്ഞ് പോലിസ്

0
20230905_190328.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കൽപ്പറ്റ ബിവറേജിന് സമീപമുണ്ടായ സംഘർഷത്തിൽ പുത്തൂർവയൽ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു(40) മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ പരക്കം പാഞ്ഞ് പോലിസ്. ഇയാളും കൊട്ടാരം ഷഫീഖ്,കൊട്ടാരം
ഷഫീർ എന്നിവർ തമ്മിൽ മദ്യപാനത്തെ
തുറന്നുണ്ടായ തർക്കത്തിൽ പരസ്പരം
കല്ലുകൊണ്ട് അടിക്കുകയാണെന്ന് പറയപ്പെടുന്നു. പരിക്കേറ്റ് അവശനായ നിലയില്‍ ബസ്സിലുണ്ടായിരുന്ന യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു . ബിവറേജസിന് സമീപം വെച്ച് സുഹൃത്തുക്കളാണ് നിഷാദിനെ മര്‍ദിച്ചതെന്നും ഇതിനെ തുടര്‍ന്നാണ് പരിക്കേറ്റതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുഡ്സിലും മറ്റും പച്ചക്കറി വില്‍പ്പന നടത്തി വന്നിരുന്നയാളാണ് നിഷാദ്. തസ്ലീമയാണ് ഭാര്യ. നാല് മക്കളുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *