June 13, 2026

സസ്നേഹം ദേശീയ അധ്യാപക ദിനാചരണം

0
IMG_20230907_084717.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്:  ദേശീയ അധ്യാപക ദിനത്തിൽ വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂൾ. അസംബ്ലിയിൽ നടന്ന ചടങ്ങ് പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂക്കൾ നൽകിയും, 20 വർഷത്തിലേറെ സേവനമനുഷ്ഠിച്ച അധ്യാപകർക്ക് പൊന്നാട അണിഞ്ഞും, അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച പൂർവ്വ അധ്യാപകരെ ആദരിച്ചു കൊണ്ടുള്ള സസ്നേഹം പ്രോഗ്രാം വേറിട്ട അനുഭവം നൽകി. തുടർന്ന് പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും പൊന്നാട അണിഞ്ഞ് ആദരിച്ചു. ബിപിസി വൈത്തിരി ശ്രീ ഷിബു എ കെ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ,പിടിഎ പ്രസിഡന്റ് മുനീർ ചെട്ടിയാങ്കണ്ടി, മുൻ ഡി ഇ ഓ ഉഷാദേവി എംകെ, എസ് എം സി ചെയർമാൻ ഹാരിസ് അയ്യാട്ട്, എം പി ടി എ ഡാനിഷ എം, പിടിഎ വൈസ് പ്രസിഡന്റ് നെയിം ചെറുവനാശേരി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *