ഭാരത് ജോഡോ യാത്ര വാര്‍ഷികം; പ്രകടനവും പൊതുസമ്മേളനവും ഇന്ന്
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം.പി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഡി. സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ അറിയിച്ചു. വൈകുന്നേരം നാല് മണിക്ക് മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നും ഭാരത് ജോഡോ യാത്രാ സന്ദേശമുയര്‍ത്തി ആരംഭിക്കുന്ന പ്രകടനം പുതിയ ബസ്റ്റാന്റിന് സമീപത്ത് അവസാനിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കെ.പി. സി. സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍. എ മുഖ്യപ്രഭാഷണം നടത്തും.നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധി എം പി രാജ്യത്തുടനീളം സഞ്ചരിച്ച് സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നേരത്തെ നടത്തിയ ഓരോ പ്രഖ്യാപനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് അതിന് തെളിവാണെന്നും എന്‍. ഡി അപ്പച്ചന്‍ പറഞ്ഞു.






Leave a Reply