June 20, 2026

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്റ് സേവനങ്ങൾ സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

0
20230907_151445.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്റ് സേവനങ്ങൾ  സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്. സൗ ത്ത് ഇന്ത്യൻബാങ്കിന്റെയും, കണിയാമ്പറ്റ ഗ്രാമ  പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സൗത്ത് ഇന്ത്യൻ  ബാങ്ക് കണ്ണൂർ റീജണൽ  മാനേജർ   ഈശ്വരൻ എസ്, ചീഫ് മാനേജർ മാനന്തവാടി ക്ലസ്റ്റർ  ജെറിന് സി ജോസഫ് എന്നിവർ ഡിജിറ്റൽ പേയ്മെന്റ് ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കുഞ്ഞായിഷ, സുമ ടീച്ചർ എന്നിവർക്ക് നൽകി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി . തോമസ് കെ.എം, സൗത്ത് ഇന്ത്യൻ ബാങ്ക് കമ്പളക്കാട് ശാഖാ മാനേജർ ജിജോ ലൂക്കോസ്, ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരും ജീവനക്കാരും സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *