September 10, 2026

മാഹിള കോണ്‍ഗ്രസ് : ഉത്സാഹ് സംഘടിപ്പിച്ചു

0
20230907_153917.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:- വെറുപ്പിന്റെ കമ്പോളത്തില്‍ നിന്നും ഒരുമയുടെ പാതയിലേക്ക് നയിക്കുന്നതിനുവേണ്ടി രാഹുല്‍ ഗാന്ധി എം.പി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ലാ മാഹിള കോണ്‍ഗ്രസ് ഉത്സാഹ് പരിപാടി ബ്രേക്ക് ഫാസ്റ്റ് ട്രീറ്റോടു കൂടി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജെബി മേത്തര്‍ എം പി യുടെ അധ്യക്ഷതയില്‍ കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡണ്ടും, കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എയുമായ അഡ്വക്കേറ്റ്. റ്റി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. എ ഐ സി സി മെമ്പറും, മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി, ജില്ലാ പ്രസിഡണ്ട് റ്റി.ജിനി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാധ ഹരിദാസ്, അഡൈ്വസറിങ് കമ്മിറ്റിയംഗം പി. ചിന്നമ്മ ജോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ല വൈസ് പ്രസിഡണ്ടുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പ്രസിഡണ്ട്മാര്‍, ജില്ലാ സെക്രട്ടറിമാര്‍ , ജില്ലാ ട്രഷറര്‍ എന്നിവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *