June 20, 2026

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ മരണാനന്തര ധനസഹായം വയനാട് കൽപ്പറ്റയിൽ വിതരണം ചെയ്തു

0
IMG_20230908_104600.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ മരണപ്പെടുന്ന ഫോട്ടോഗ്രാഫി വീഡിയോ ഗ്രാഫി അനുബന്ധ തൊഴിൽ ചെയ്യുന്ന എ കെ പി എ  മെമ്പർമാർക്കായി നടപ്പാക്കിയ സാന്ത്വനം കുടുംബ സഹായ നിധിയുടെ എട്ടു ലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ് രൂപയുടെ ചെക്ക് കഴിഞ്ഞ മാസം മരണപ്പെട്ട ജില്ലയിലെ മുതിർന്ന ഫോട്ടോഗ്രാഫറായിരുന്ന എ.സി മൊയ്തുക്കയുടെ കുടുംബത്തിന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ. ടി.സിദ്ധിഖ് നൽകുകയും  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൽപറ്റ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്  വി.വി.രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി  ബാല്യ ബത്തേരി സ്വാഗതം ആശംസിച്ചു. സാന്ത്വനം സംസ്ഥാന കോ ഓഡിനേറ്റർ ജോയ് ഗ്രെയ്സ് ജില്ലാ ട്രഷറർ  എം.കെ.സോമൻ , കെ.കെ.ജേക്കബ്, എൻ. രാമാനുജൻ , സാജൻ ബത്തേരി , എന്നിവർ സംസാരിച്ചു. മൊയ്തുക്കയുടെ ഓർമക്കായ് വർഷം തോറും അദ്ദേഹത്തിന്റെ പേരിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുമെന്നും കുടുംബം സംഘടനയെ അറിയിച്ചു. ജില്ലാ ജോ : സെക്രട്ടറി സത്യേന്ദ്രനാഥ് നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *