കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ അഭിനന്ദിച്ചു
പുൽപ്പള്ളി : കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ നിന്ന് വയനാടിന് പുറത്തേക്ക് യാത്ര സുഗമമാക്കാൻ ദീർഘ ദൂര കെ. എസ്. ആ ർ. ടി. സി ബസ് സർവീസുകൾ നടത്തുന്നതിന് കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വഹിച്ച പങ്കിന് പെരിക്കല്ലുർ, പുൽപ്പള്ളി ബസ് പാസഞ്ചേർസ് അസോസിയേഷൻ അദ്ദേഹത്തെ അനുമോദിച്ചു.
വിശേദിവസ സമ്മാനമായി 09/04/2023 ന് വിഷു /ഈസ്റ്റർ സർവീസുകൾ തുടങ്ങിയിട്ട് 09/09/2023 ന് 5 മാസം തികയുന്ന ദിനത്തിലാണ് പാസഞ്ചേർ സ് അസോസിയേഷൻ ഡെപ്യൂട്ടി സ്പീക്കരെ ആദരിച്ചത് .
അടൂരിൽ നിന്നും രാത്രി ഏഴു മണിക്ക് പുറപ്പെട്ട് പന്തളം, ചെങ്ങന്നൂർ, തിരുവല്ല ,ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, ഗുരുവായൂർ, പൊന്നാനി, തിരൂർ, കോഴിക്കോട്, ബത്തേരി ,പുൽപ്പള്ളി വഴി പെരിക്കല്ലൂരിൽ ആറ് മണിക്ക് എത്തിച്ചേർന്നും .തിരിച്ച് പെരിക്കല്ലൂർ നിന്നും രാത്രി 09.35 പുറപ്പെട്ടു ഇതേ റൂട്ടിൽ കൂടി പുലർച്ചെ 07.20 ന് അടൂരിൽ എത്തിച്ചേരുന്നുതും, വളരെ കുറഞ്ഞ സമയം/ദൂരം/ നിരക്കിൽ എത്താൻ വേണ്ടി സർവീസ് തുടങ്ങിയതും ഏറെ അഭിനന്ദനാർഹമാണ് എന്ന് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
വയനാട്ടിൽ നിന്നുമുള്ള മറ്റ് വ്യാജ പാരലൽ ടൂറിസ്റ്റു ബസുകളുടെ നിരക്കിൻ്റെ പകുതി ചാർജ്ജും, കെ. എസ്. ആ ർ. ടി. സി യുടെ മറ്റ് സൂപ്പർ ഡീലക്സ്, മിന്നൽ, എക്സ്പ്രസ്സിനെക്കാൾ കുറഞ്ഞ നിരക്കും /സമയ ലാഭവുമാണ് ഈ സർവീസു കളുടെ പ്രത്യേക ത.
പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ യാത്ര ക്കാർക്ക് രാത്രി യാത്രയ്ക്ക് വളരെ അത്യാവശ്യ സർവീസാണിത്.
ഈ സർവീസ് തുടങ്ങാൻ ബത്തേരി മണ്ഡലം എം.എൽ.എ കാണിക്കാത്ത താല്പര്യം കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കാണിച്ച സന്നദ്ധത പാസഞ്ചേർസ് അസോസിയേഷൻ അനുമോദന ചടങ്ങിൽ അറിയിച്ചു.
പുൽപ്പള്ളി- പെ രിക്കല്ലൂരിൽ നിന്നും കെ. എസ്. ആ ർ. ടി. സി ദീർഘ ദൂര സർവീസ് തുടങ്ങി യാത്രാക്ലേശം പരിഹരിച്ചതിൽ പെരിക്കല്ലൂർ/പുൽപ്പള്ളി ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ഡെപ്യൂട്ടി സ്പീകർ ചിറ്റയം ഗോപകുമാറിന് നന്ദി പറഞ്ഞു .
യോഗത്തിൽ ജോസ് നെല്ലേടം അദ്ധ്യക്ഷത വഹിച്ചു. സുനിൽ .വാഴയ്ക്കൽ, സാബു ശിശിരം, വി.സി. വിശ്വൻ, രവി പന്നിക്കാംതടത്തിൽ സംസാരിച്ചു .






Leave a Reply