May 7, 2026

ഇരുമനത്തൂരിലേക്ക് പുതിയ ബസ് സർവീസ്

0
IMG_20230910_193003.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വിദ്യാർത്ഥികളും രോഗികളുമടക്കം നിരവധി പേർക്ക് ഉപകാരപ്രദമാക്കുന്ന രീതിയിൽ ഇരുമനത്തൂരിലേക്ക് പേരിയ വഴി മാനന്തവാടിയില്‍ നിന്ന് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുന്നു. ഒ.ആർ കേളു എം.എല്‍.എയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഇരുമനത്തൂരില്‍ നിന്ന് നേരിട്ട് വിംസ് ആശുപത്രിയിലേക്കാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ സര്‍വിസ് നാളെ രാവിലെ എട്ട്മണിക്ക് ഇരുമനത്തൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. 
സമയക്രമം.
രാവിലെ 06.45: മാനന്തവാടി-ഇരുമനത്തൂര്‍,  
8.30: ഇരുമനത്തൂര്‍-വിംസ് (മാനന്തവാടി- 09.40)

11.35: വിംസ് – മാനന്തവാടി

വൈകുന്നേരം 04.15: മാനന്തവാടി- ഇരുമനത്തൂര്‍

05.55: ഇരുമനത്തൂര്‍-മാനന്തവാടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *