May 7, 2026

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

0
20230910_194232.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ: വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുണ്ടേൽ ഒലിവുമലയിൽ പൂർത്തിയാക്കിയ സ്നേഹ നഗർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.ആർ ഹേമലത അധ്യക്ഷയായി.
വൈത്തിരി പഞ്ചായത്തിന്റെയും കേന്ദ്ര സർക്കാരന്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ ചിലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. വാർഡ് കൺവീനർ എസ്. രവി, എ.ഡി.എസ് പ്രസിഡന്റ് നിഷ ചന്ദ്രൻ, വാർഡ് മെമ്പർമാർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *