May 5, 2026

മുന്നേറാം വൃത്തിയിലേക്ക് ; ശുചീകരണ ക്യാമ്പയിന്‍ സെപ്റ്റംബര്‍ 17 ന്

0
20230911_141612.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ മുന്നേറാം വൃത്തിയിലേക്ക് എന്ന മുദ്രവാഖ്യവുമായി യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ സ്വച്ഛത ലീഗ് സീസണ്‍ 2 ( ഐഎസ്എല്‍ സീസണ്‍ 2) മാലിന്യ മുക്ത നവകേരളം എന്നീ ക്യാമ്പയിനിന്റെ ഭാഗമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ മാലിന്യം നീക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സെപ്റ്റംബര്‍ 17 ന് രാവിലെ 9.30 ന് പഴശ്ശി പാര്‍ക്കില്‍ നിന്നും ആരംഭിച്ച് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെ നീളുന്ന ക്ലീനിംഗ് ഡ്രൈവ് ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററുമായ ആതിര വയനാട് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
യുവജനങ്ങള്‍ക്കും മറ്റും സെല്‍ഫി എടുക്കുന്നതിനായി എരുമത്തെരുവില്‍ സെല്‍ഫി കോര്‍ണറും നഗരസഭ ഒരുക്കുന്നതാണ്. നഗരസഭ പ്രദേശത്തേ ക്ലബ്ബുകള്‍,വായനശാലകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വ്യാപാരി വ്യവസായി, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഫ്‌ളാഷ് മോബ്, ചുമര്‍ ചിത്രരചനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമായി നടത്തുന്നതാണ്.
ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമായി സെപ്റ്റംബര്‍ 15, 16, 17 തീയതികളിലായി നഗരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും പരിസരങ്ങള്‍ വൃത്തിയാക്കുകയും പ്രധാന പൊതു സ്ഥലങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *