സഹ്യ ഗ്രന്ഥാലയം പ്രവര്‍ത്തനമാരംഭിച്ചു
എടവക: എടവക പഞ്ചായത്ത് നാലാം വാര്‍ഡ് അഗ്രഹാരത്ത് ആരംഭിച്ച സഹ്യ ഗ്രന്ഥാലയം പ്രവര്‍ത്തനമാരംഭിച്ചു. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ നടനും സംവിധായകനുമായ മധുപാല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തി.
കേരള സാഹിത്യ അക്കാദമി അംഗം ഡോ.മിനി പ്രസാദ്, ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി പി.കെ സുധീര്‍, യേശുദാസ് വിരപ്പുഴ, റൂബി ഫൈസല്‍, മുസ്തഫ ദ്വരക, സദാനന്ദന്‍ കെ.ആര്‍, മിനി തുളസീധരന്‍, ജയപ്രകാശ്, അജി എം.സി, കാവ്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാദേശിക കലാപരിപാടികളും പനവല്ലി തിടമ്പ് ഗോത്ര കലാ സംഘത്തിന്റെ നാടന്‍ പാട്ടും അരങ്ങേറി






Leave a Reply