May 5, 2026

‘തൂവാല സ്പര്‍ശം’ വെള്ളമുണ്ട മുണ്ടക്കല്‍ കോളനിയില്‍ സംഘടിപ്പിച്ചു

0
20230911_154213.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേര്‍ന്ന് നടപ്പിലാക്കുന്ന 'തൂവാല സ്പര്‍ശം' പദ്ധതി വെള്ളമുണ്ട മുണ്ടക്കല്‍ കോളനിയില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസും നടത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം കണിയംകണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു.
സദ്ഗമയ ജില്ലാ കണ്‍വീനവര്‍ ഡോ.മനു വര്‍ഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി. സതീഷ് എം,സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റര്‍ രഖില്‍ കെ, ഭഗത്ത് കെ, എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടിക്കാലം മുതല്‍ തന്നെ വ്യക്തിപരമായ ശുചിത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.വ്യക്തിഗത ശുചിത്വത്തിന്റെ വശങ്ങള്‍ പഠിപ്പിക്കുന്നതും ഒരു കൂട്ടം ശുചിത്വ രീതികള്‍ മനസ്സിലാക്കുവാനും ഉതകുന്ന ഉള്ളടക്കമാണ് ക്ലാസുകളില്‍ ഉള്‍പെടുത്തിയത്.
കുട്ടികള്‍ക്കുള്ള വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും കുട്ടികളെ വ്യക്തിഗത ശുചിത്വ നിയമങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുകളും ഉള്‍പെടുത്തിയാണ് ക്ലാസുകള്‍ ക്രമീകരിച്ചത്.വായുജന്യ രോഗങ്ങളെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളില്‍ അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വായിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങള്‍ തടയാനാവുമെന്ന അവബോധം കുട്ടികള്‍ക്ക് നല്‍കി.
വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് തൂവാല സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നത് എന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *