August 2, 2026

പത്താം തരം തുല്യതാ പരീക്ഷ തുടങ്ങി

0
20230912_081604.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യത പരീക്ഷ തുടങ്ങി. ജില്ലയില്‍ 578 പേരാണ് തുല്യതാ പരീക്ഷ എഴുതുന്നത്. 108 പേര്‍ പുരുഷന്‍മാരും 469 പേര്‍ സ്ത്രീകളും 1 ട്രാന്‍സ്ജെന്‍ഡറുമാണ് പരീക്ഷയെഴുതുന്നത്. 61 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരും 42 പേര്‍ പട്ടിക ജാതി വിഭാഗക്കാരുമാണ്. 7 ഭിന്നശേഷിക്കാരും പരീക്ഷ എഴുതുന്നുണ്ട്. 68 വയസ്സുകാരിയായ വി.കെ.സുലോചനയാണ് ജില്ലയില്‍ ഏറ്റവും പ്രായം കുടിയ പഠിതാവ്. 19 വയസുള്ള വിജിനേഷ് കൃഷ്ണയാണ് പ്രായം കുറഞ്ഞ പഠിതാവ്. പരീക്ഷ സെപ്തംബര്‍ 20ന് അവസാനിക്കും. ജില്ലയില്‍ 7 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സര്‍വ്വജന എച്ച്.എസ്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി, ജി.എച്ച്.എസ്.എസ് ബീനാച്ചി, എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് പനമരം, ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് തലപ്പുഴ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *