സോഷ്യൽ വർക് കമ്യൂണിറ്റി ക്യാമ്പിന് തുടക്കമായി
ബത്തേരി: മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ സോഷ്യൽ വർക് വിഭാഗം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ കമ്യൂണിറ്റി ക്യാമ്പ് സുൽത്താൻ ബത്തേരി ആവയൽ ഗ്രാമത്തിൽ തുടങ്ങി. ആവയൽ ഓയിസ്ക എക്കോ റിസോഴ്‌സ് സെന്ററിൽ വെച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ശാരദ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ പി. ബിന്ദിയ ബാബു അധ്യക്ഷത വഹിച്ചു. ഓയിസ്ക ഇന്റർ നാഷണൽ ജില്ലാ സെക്രട്ടറി തോമസ് സ്റ്റീഫൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ പി. രിസ്‌വാനുൽ ഹഖ്, അൻസീറ തസ്മി, സ്റ്റുഡന്റ് കോർഡിനേറ്റർ മുഹ്‌സിൻ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് സാമൂഹ്യ പ്രവർത്തന പരിശീലനം നൽകുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായി മിനി റിസർച്ച്, നൈപുണ്യ പരിശീലനം, പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, സാമൂഹ്യ പ്രവർത്തന സ്ഥാപനങ്ങളെ മനസിലാക്കൽ, സന്നദ്ധ പ്രവർത്തനങ്ങൾ, വിവിധ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ നടക്കും. അഞ്ച് ദിവസത്തെ ക്യാമ്പ് സെപ്റ്റംബർ പതിനഞ്ചിന് സമാപിക്കും.






Leave a Reply