August 2, 2026

കാട്ടിക്കുളം രണ്ടാം ഗേറ്റ് കുറുവദ്വീപ് റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു

0
20230912_175812.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളത്തിനടുത്ത് രണ്ടാം ഗേറ്റ് കുറുവാദീപ് റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ കൂടിയാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
അഗ്നിരക്ഷാ യൂണിറ്റിലെ അധികൃതർ മരം മുറിച്ചു മാറ്റിയതിനു ശേഷം ഒമ്പത് മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു.
അതേസമയം മാനന്തവാടി അഗ്‌നിരക്ഷാ യൂണിറ്റിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സുരേഷ്, ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ കെ.ജെ ജിതിന്‍, ബിനീഷ് ബേബി, കെ.ആര്‍ രഞ്ജിത്ത്, കെ. സുധീഷ്, കെ.ജി ശശി, പി.വി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം മുറിച്ച് മാറ്റിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *