September 16, 2026

സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി

0
IMG_20230913_210831.jpg
By ന്യൂസ് വയനാട് ബ്യൂറോ
മരക്കടവ്: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കെ എൽ  73 എ  896 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു. വാഹനം ഓടിച്ചിരുന്ന നമ്പ്യാർകുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ നൗഫൽ പുളിക്കൽ ,വയസ്സ് 26 എന്നയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ വാഹനവും കസ്റ്റഡിയിൽ എടുത്തു. സുൽത്താൻ ബത്തേരി , നമ്പ്യാർകുന്ന് എന്നിവിടങ്ങളിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *