ബൈജു തെക്കുംപുറത്തിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു
കൽപ്പറ്റ : മിഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച
ബൈജു തെക്കുംപുറത്തിന്റെ കവിതാ സമാഹാരം ''വേനൽക്കിനാവ് ' പ്രകാശനം ചെയ്തു.
പട്ടാമ്പി ശില്പ ചിത്രകലാഗ്രാമത്തിൽ മൊഴിമുറ്റം സാഹിത്യ സംഗമവേദിയിൽ വെച്ച് ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ
പ്രൊഫസര്‍ അബ്ദുള്‍കരീം
കവയിത്രി വരദേശ്വരി ടീച്ചർക്ക് നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്. വയനാട് സുൽത്താൻബത്തേരി സ്വദേശിയായ ബൈജു തെക്കുംപുറത്തിന്റെ
അഞ്ചാമത്തെ പുസ്തകമാണ് വേനൽക്കിനാവ് . അവതാരിക എഴുതിയിരിക്കുന്നത് മാനന്തവാടി ഗുരുകുലം കോളേജ് പ്രിൻസിപ്പാൾ ഷാജൻ ജോസ് ആണ്.
മൗനത്തിന്റെ വേരുകൾ തേടി, കാറ്റുമൂളിയ കവിതകൾ, ആഷാഢമേഘങ്ങൾ പെയ്തിറങ്ങുമ്പോൾ (കവിതാ സമാഹാരങ്ങൾ ) ഹൃദയ സാരംഗി (ഗസൽ സമാഹാരം) എന്നിവയാണ് ഇതര കൃതികൾ






Leave a Reply