നിപ വൈറസ്: വയനാട് ജില്ലയിൽ മുൻകരുതലുകൾ ശക്തമാക്കുന്നു*

കൽപ്പറ്റ : കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേർന്നു. ജില്ലാതല കൺട്രോൾ റൂം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട് എന്ന് കളക്ടർ രേണു രാജ് പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസറുടെ ഓഫീസിലാണ് റൂമിന്റെ പ്രവർത്തനം. സംശയനിവാരണത്തിനും രോഗം സംബന്ധിച്ച വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയുമായി വയനാട് അടുത്ത് നിൽക്കുന്നതുകൊണ്ടുതന്നെ ആൾക്കൂട്ടങ്ങളിലും മറ്റു ഇടങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശം. കോഴിക്കോട് ജില്ലയിൽ കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെട്ട ആളുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ മറ്റ് തൊഴിലിനോ, ഒന്നും വയനാട് ജില്ലയിലേക്ക് വരുന്നില്ല എന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ് എന്നും നിർദ്ദേശമുണ്ട്. ഇവർക്ക് ഓൺലൈനിലൂടെ ജോലി തുടരാൻ എന്നാണ് അറിയിപ്പ്. അതേസമയം കണ്ടൈൻമെന്റ് സൊണിൽ ഉൾപ്പെട്ട ആളുകൾ ഇപ്പോൾ വയനാട്ടിൽ ഉണ്ടെങ്കിൽ തിരികെ വീടുകളിലേക്ക് പോകാതെ വയനാട്ടിൽ താമസിക്കാം എന്നും നിർദ്ദേശം.



Leave a Reply