ലെഫ്റ്റനൻ്റ് ലാൽകൃഷ്‌ണനെ അനുമോദിച്ചു
മാനന്തവാടി: വയനാട് ജില്ലയുടെ പ്രഥമ സിഗ്‌നൽ ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ലെഫ്റ്റനന്റ് ടി.ലാൽ കൃഷ്‌ണനെ വയനാട് ജില്ലാ സിഗ്‌നൽസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു. മാനന്തവാടി പീച്ചങ്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സംഘടന അനുമോദിച്ചത്. രക്ഷധികാരി തോമസ് പാടിയറ, പ്രസിഡന്റ് ജ്യോതി കുമാർ, സെക്രട്ടറി തങ്കച്ചൻ എം.പി, ട്രഷർ ബാബു എ.വി, എക്സിക്യൂട്ടീവ് മെമ്പർ ദേവസ്യ എം.എ, ബാബു ഒ.കെ, സെബാസ്റ്റ്യൻ പയ്യമ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply