ബൈക്ക് യാത്ര ആരോഗ്യം കവർന്നേക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
മൊബെെൽഫോൺ പോലെ ഇരുചക്ര വാഹനവും നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി മാറി കഴിഞ്ഞു. നടന്ന് പോയി വരാൻ സാധിക്കുന്ന ദൂരത്തേക്ക് പോലും യാത്ര ചെയ്യാൻ ബൈക്കിലാണ് മിക്കവരുടെയും യാത്ര. അങ്ങനെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഇരുചക്ര വാഹനത്തിലുള്ള യാത്ര നമ്മുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നുണ്ടെന്ന് മറക്കരുത്. യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോൾ നടുവേദനും കഴുത്തു വേദനയും ഉണ്ടെങ്കിൽ
മൊബൈൽഫോൺ പോലെ തന്നെ ഇരുചക്ര വാഹനവും ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. നടന്ന് പോകാവുന്ന ചെറിയ ദൂരങ്ങളിലേക്കുപോലും പലരും ബൈക്കിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഈ യാത്രകൾ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന കാര്യം പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നടുവേദനയോ കഴുത്തുവേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉറപ്പിച്ചോളൂ യാത്ര ശരീരത്തെ ബാധിച്ചു തുടങ്ങിയെന്ന്. നമ്മുടെ അശ്രദ്ധമായ ഇടപെടൽ തന്നെയാണ് വില്ലൻ.
ഇരുചക്ര വാഹനങ്ങളിലെ യാത്ര ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ അൽപം കരുതലും ശ്രദ്ധയും ആവശ്യമാണ്. സ്ഥിരമായുള്ള ഇരുചക്രവാഹന യാത്ര കൂടുതലും പ്രശ്‌നത്തിലാക്കുന്നത് നട്ടെല്ലിനെ ആണ്. വാഹനം ഓടിക്കുമ്പോൾ നട്ടെല്ലിലേക്കും നട്ടെലിന് ചുറ്റുമുള്ള പേശികളിലേക്കും കൂടുതൽ സമ്മർദം ഏൽക്കുന്നതാണ് നടുവേദനയ്ക്ക് കാരണം.
കുണ്ടു കുഴിയും നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ തറയിൽ നിന്നുള്ള ഇംപാക്ട് ഫോഴ്‌സ് ഏൽക്കേണ്ടി വരുന്നതും നട്ടെല്ലിനാണ്. കൂടാതെ പെട്ടെന്നുള്ള ബ്രേക്കിടൽ മൂലമുണ്ടാകുന്ന സമ്മർദങ്ങളും നട്ടെല്ലിനും കഴുത്തിനുമാണ് ഏൽക്കുന്നത്. ഇവയെല്ലാം ശരീരവേദനക്ക് കാരണമാകുന്നു.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ ഇരിപ്പിന്റെ രീതി ശരിയാണെന്ന് ഉറപ്പാക്കുക
നട്ടെല്ല് നിവർന്നിരുന്ന് ഓടിക്കുന്നത് വേദന കൂട്ടാനേ സഹായിക്കൂ. നട്ടെല്ല് അൽപം മുന്നോട്ട് വളച്ച് വളരെ ആയാസരഹിതമായ രീതിയിൽ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇങ്ങനെ ചെയ്യുന്നത് നട്ടെല്ലിന് കുഷ്യനിങ് ഇഫക്ട് കൊടുക്കും. അതുപോലെ തറയിൽ നിന്നുള്ള ആഘാതം താങ്ങാനുള്ള കരുത്തും ഈ ഇരിപ്പിലൂടെ ലഭിക്കും. നടുവേദന അകറ്റാൻ നട്ടെല്ല് വടിപോലെയാക്കി ഇരിക്കുന്നവർ ആ രീതി മാറ്റുകയാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്.
മറ്റൊന്ന് ഇരുകൈകളും വെക്കേണ്ട രീതിയിലുള്ള മാറ്റമാണ്. കൈമുട്ടും തോളും നേരെയാക്കി മുഴുവൻ ഭാരവും ഹാൻഡ്ൽ ബാറിൽ കൊടുക്കുന്ന രീതി ദൂഷ്യഫലങ്ങളാണ് ഉണ്ടാക്കുന്നത്. തോളിന്റെ ജോയിന്റ് ആയാസരഹിതമാക്കി കൈമുട്ട് ഏകദേശം 60 ഡിഗ്രിയോളം മടക്കിയിരിക്കുന്നതാണ് എപ്പോഴും നല്ലത്.
ശരീരത്തിന്റെ മുഴുവൻ ഭാരവും ഹാൻഡ്ൽ ബാറിൽ കൊടുക്കുന്ന രീതിയിൽ വാഹനമോടിക്കുന്നത് ശരിയല്ല. ഇങ്ങനെ ചെയ്യുമ്പോൾ തറയിൽ നിന്നുള്ള ആഘാതം മുഴുവൻ തോളിലേക്കാണ് ഏൽക്കുന്നത്. ഹാൻഡ്ൽ ബാർ യാത്രാദിശകളെ നിയന്ത്രിക്കാനുള്ളതാണ്. ഹാൻഡ്ൽ ബാറിൽ ചെറുതായി കൈവെയ്ക്കുക മാത്രമേ ചെയ്യാവൂ.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദീർഘദൂര യാത്രകൾ ചെയ്യുമ്പോഴാണ് നട്ടെല്ലിനും കഴുത്തിനും കൂടുതൽ സമ്മർദമേൽക്കുന്നതും വേദന കൂടുതലാകുകയും ചെയ്യുന്നത്. ഇത്തരം യാത്രക്കൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ബൈക്കിലെ ഇരിപ്പു രീതി
- മണിക്കൂറുകളോളം തുടർച്ചയായി ഒരേ ഇരിപ്പിൽ യാത്ര ചെയ്യാതിരിക്കുക.
- ഇടക്കിടക്ക് വണ്ടി നിർത്തി വിശ്രമിച്ച ശേഷം യാത്ര തുടരുക. ഇത് പേശികൾക്ക് വിശ്രമം നൽകാൻ സഹായിക്കും.
- കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ പരമാവധി ഒഴിവാക്കുക.
- പൊടുന്നനെയുള്ള ബ്രേക്കിങ് ഒഴിവാക്കുക.
- യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ബൈക്കിന്റെ മുന്നിലെയും പിറകിലെയും സസ്‌പെൻഷൻ പരിശോധിക്കുക. അത് പ്രവർത്തിക്കുന്നില്ലെങ്കിൽ മാറ്റിസ്ഥാപിക്കുക. ഇടക്കിടെ പരിശോധിച്ച് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
- മുന്നിലെയും പിറകിലെയും ചക്രങ്ങളിൽ നിർദേശിക്കുന്ന അളവിൽ കൂടുതൽ കാറ്റ് നിറക്കുന്നത് ഒഴിവാക്കണം.





Leave a Reply