കള്ളാടി ദുരന്തം: മരണ സംഖ്യ എട്ടായി, മൃതദേഹം വിക്രം സിങ് റാണയുടേതെന്ന് നിഗമനം
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എട്ടായി. ആറ് ദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് ഇന്ന് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹിമാചൽ പ്രദേശ് സ്വദേശി കൺസ്ട്രക്ഷൻ മാനേജരായ വിക്രം സിങ് റാണയ്‌ക്കൂടിയായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. ഇന്ന് കണ്ടെത്തിയ മൃതദേഹം വിക്രം റാണയുടെതാണ് എന്നാണ് സൂചന.
മീനാക്ഷി പാലത്തിന് സമീപം പുഴയുടെ വലതുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനയും എൻഡിആർഎഫ് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാണാതായ അഞ്ചുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ആറ് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ പൂർണമായതായാണ് വിവരം. തെർമൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, കെഡാവർ ഡോഗുകൾ തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു തിരച്ചിൽ.
മൃതദേഹം തുടർനടപടികൾക്കായി ഉടൻ വൈത്തിരി താലൂക്ക് ആശൂപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് തുടർന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. പ്രദേശത്ത് ഇനി തിരച്ചിലുണ്ടാകില്ല. പകരം ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും അപകടകാരണം പഠിക്കുന്നതിനുമുള്ള നടപടികളിലേക്ക് കടക്കും.





Leave a Reply