“അവൊയ്ഡ് ഇറ്റ്” സിയാസ ‘തൂഫാൻ ഐക്യദാർഢ്യ ക്യാമ്പയിന്’ തുടക്കം
വെങ്ങപ്പള്ളി : ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി സ്റ്റുഡന്റ്സ് അസോസിയേഷൻ സിയാസ “അവൊയ്ഡ് ഇറ്റ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ, ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, ചർച്ചകൾ, ലഹരിവിരുദ്ധ വാരാചരണം തുടങ്ങി സ്ഥാപനത്തിനകത്തും പുറത്തുമായി വിവിധങ്ങളായ പരിപാടികളാണ് സിയാസ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവ്വഹിച്ചു.
എക്സൈസ് പ്രിവെൻറ്റീവ് ഒാഫീസർ കെ.എം ലത്തീഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. എ.കെ സുലൈമാൻ മൗലവി, ഇബ്രാഹിം ഫൈസി പേരാൽ, മൊയ്ദീൻ കുട്ടി പിണങ്ങോട്, കുഞ്ഞി മുഹമ്മദ് ദാരിമി, ജാഫർ ഹൈത്തമി, റാഫി വാഫി, അഷ്മൽ ഫൈസി, അജ്നാസ് സനാഇ, സിയാസ് അഞ്ചാം മൈൽ പങ്കെടുത്തു. ഇർഫാൻ അമ്പലവയൽ സ്വാഗതവും അജീബ് നന്ദിയും പറഞ്ഞു.





Leave a Reply