July 12, 2026

സബ്‌സിഡി നിരക്കില്‍ കോഴിക്കൂട് വിതരണം ചെയ്തു

0
20230914_205755.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :- ജോയിന്റ് വോളന്റററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്- ജ്വാലയുടെയും നാഷണല്‍ എന്‍. ജി. ഒ കോണ്‍ഫെഡറേഷന്റെയും സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സബ്‌സിഡിയോടെ കോഴിക്കൂടുകള്‍ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്തില്‍ നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പുഷ്പ മനോജ്, ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. കെ ദിനേശന്‍, ടി. മെമ്പര്‍മാരായ ലില്ലി തോമസ്, കെ കാവ്യ രമേശന്‍, റെജുലാസ് എഫ്. എം എന്നിവര്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരയിൽ വയനാട് സര്‍വ്വ സേവാ മണ്ഡലത്തില്‍ നടന്ന വിതരണം സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. ജ്വാല പ്രസിഡന്റ് പി. സി ജോസ് അധ്യക്ഷനായിരുന്നു. ടീം മെമ്പര്‍മാരായ സതീഷ് കുമാര്‍, പിസി ഗൗരി, പി കെ ലക്ഷ്മണന്‍ ടി എ, എഫ് എം റെജുലാസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *