July 12, 2026

ഈ ഓട്ടം ബത്തേരിയിൽ നിന്ന് കന്യാകുമാരിയിലേക്ക്, കാശ്മീരിലേക്ക്: ഹൃദയത്തിന്റെ ആരോഗ്യത്തിനായി വാക്ക് ആൻഡ് റൺ നടത്തി വയനാട് സ്വദേശി*

0
IMG_20230915_124314.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബ​ത്തേ​രി: ഹൃ​ദ​യ​ത്തി​ന്റെ ആ​രോ​ഗ്യ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി വയനാട് സ്വദേശി. 50 ദി​വ​സം കൊ​ണ്ട് 4400 കി​ലോ മീ​റ്റ​ർ ഓ​ടി ല​ക്ഷ്യം കൈ​വ​രി​ക്കുകയാണ് ലക്ഷ്യം. 
രാ​ജേ​ന്ദ്ര​പ്ര​സാ​ദാണ് ഓ​ട്ടം തു​ട​ങ്ങിയിരിക്കുന്നത്.
ബ​ത്തേ​രി​യി​ൽനി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് കാ​ശ്മീ​രി​ലേ​ക്കു​മാ​ണ് ഓ​ടു​ന്ന​ത്. യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​തുവ​രെ ഭാ​ര്യ ശ​ര​ണ്യ​യും ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ശ​ര​ത്ത് രാ​മ​നും അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. അതേസമയം ചെല​വു​ക​ൾ വി​വി​ധ റോ​ട്ട​റി ക്ല​ബുക​ൾ വ​ഹി​ക്കും. ബ​ത്തേ​രി റോ​ട്ട​റി ക്ല​ബി​ന്റെ​യും വി​നാ​യ​ക ഹോ​സ്പി​റ്റ​ലി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വാ​ക്ക് ആ​ൻഡ് റ​ൺ ന​ട​ത്തു​ന്ന​ത്. ബ​ത്തേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്റ് വി. ​സു​രേ​ഷ്, ഡോ. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *