ബത്തേരി അർബൻ ബാങ്ക്. ഡി.പി രാജശേഖരൻ ചെയർമാൻ. അട്ടിമറിയിലൂടെ വി.ജെ തോമസ് വൈ.ചെയർമാൻ

ബത്തേരി: ഏറെ വിവാദങ്ങൾക്കിടെ നടന്ന ബത്തേരി അർബൻ ബാങ്കിൻ്റെ പുതിയ ചെയർമാനായി കോൺഗ്രസിലെ ഡി.പി രാജശേഖരൻ തിരഞ്ഞടുക്കപ്പെട്ടു
അതേ സമയം വൈസ് ചെയര്‍മാന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ നിന്ന വിമത സ്ഥാനാര്‍ത്ഥി വിജയിച്ചു. ശ്രീജി ജോസഫിനെതിരെ കോണ്‍ഗ്രസിലെ തന്നെ വി .ജെ തോമസാണ് മത്സരിച്ച് ജയിച്ചത്.
വി ജെ തോമസിന് 4നെതിരെ 9 വോട്ടുകള്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ 13 സീറ്റും നേടി യു ഡി എഫാണ് അധികാരത്തില്‍ വന്നത് ചെയര്‍മാനായി ഡി സി സി ജനറല്‍ സെക്രട്ടറിയായ ഡി പി രാജശേഖരനെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു.
ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർ മൽസരിച്ചെങ്കിലും മുഴുവൻ സീറ്റും യു.ഡി.എഫ് നേടിയിരുന്നു.



Leave a Reply