June 20, 2026

പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ ഉടൻ വെടിവെച്ച് പിടിക്കും: വനംമന്ത്രിയുടെ ഉത്തരവ്

0
IMG_20230915_194102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കാട്ടിക്കുളം പനവല്ലിയിൽ ഇറങ്ങുന്ന കടുവയെ  വെടിവെച്ച് പിടിക്കുമെന്ന് വനംമന്ത്രി എ.കെ ശശിന്ദ്രൻ.
മയക്കു വെടി വെച്ച് പിടിക്കാന്‍ ഉദ്യോഗസ്ഥകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
 പനവല്ലിയിലെ കടുവ പ്രശ്നം പരിഹരിക്കാന്‍ വേണ്ട  നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ചര്‍ച്ച നടത്തി.  ഒരു മാസമായി ഇവിടുത്തുകാർ  കടുവ ഭീതിയിലാണ് . കൂട് സ്ഥാപിച്ചെങ്കിലും കടുവ അതില്‍ കുടുങ്ങിയില്ല. വളർത്തുമൃഗങ്ങളെ നിരന്തരം ആക്രമിക്കുന്നതും പതിവാണ്. അതുകൊണ്ടുതന്നെ പരിഭ്രാന്തിയിലാണ് ഈ നാട്ടുകാർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *