വായനാശീലം വളർത്തി, പഠനശേഷി വികസിപ്പിക്കാൻ…: ബാലശാസ്ത്രോത്സവം തുടങ്ങി: വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക

കേണിച്ചിറ: വിദ്യാർഥികളുടെ അന്വേഷണ തൃഷ്ണ വളർത്തുന്നതിനും സ്വയം പഠനശേഷിയും വായനശീലവും വികസിപ്പിക്കുന്നതി നുമായി സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര)നടത്തിവരുന്ന പി.ടി.ബി സ്മാരക ദേശീയ ബാലശാസ്ത്രാത്സവം ആരംഭിച്ചു.
യു.പി, ഹൈസ്കൂൾ, പ്രവാസി, മലയാളം മിഷൻ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ബാലശാസ്ത്രോത്സവത്തിന്റെ ചോദ്യപേപ്പറുകൾ വിതരണം ആരംഭിച്ചു.
ഒരു മാസമാണ് പരീക്ഷാകാലാവധി.
പങ്കെടുക്കുന്ന വിദ്യാർഥികളോ സ്കൂൾ അധ്യാപകരോ 9847865303 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ല കോ ഓഡിനേറ്റർ ടി.ഐ. ജയിംസ് അറിയിച്ചു.



Leave a Reply