September 23, 2023

വയനാട് ജവഹർ നവോദയ വിദ്യാലയത്തിൽ ഹിന്ദിദിനാഘോഷം സംഘടിപ്പിച്ചു

0
20230916_135107.jpg

ലക്കിടി: വയനാട് ജവഹർ നവോദയ വിദ്യാലയത്തിൽ ഹിന്ദിദിനം ആഘോഷിച്ചു. വിദ്യാലയ അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി കോഴിക്കോട് സർവ്വകലാശാല ഹിന്ദിവിഭാഗം പ്രൊഫസർ ഡോക്ടർ എസ്. മഹേഷ് പങ്കെടുത്തു. വിദ്യാലയ പ്രിൻസിപ്പൽ ശ്രീജിത്ത് ബാബു, വൈസ് പ്രിൻസിപ്പൽ എന്നിവർക്കൊപ്പം മുഖ്യാതിഥി നിലവിളക്കു കൊളുത്തി പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ഹിന്ദി വിഭാഗം അധ്യാപിക വി.സലൂജ സ്വാഗതപ്രസംഗവും പ്രിൻസിപ്പൽ ശ്രീജിത് ബാബു അധ്യക്ഷപ്രസംഗവും നടത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിൽ ഹിന്ദി ഭാഷയുടെ പങ്കിനെക്കുറിച്ച് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്ന ഡോക്ടർ എസ് മഹേഷ് വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു. തുടർന്ന് നവോദയ വിദ്യാർഥികൾ ഹിന്ദി ദിനപ്രതിജ്ഞയെടുക്കുകയും പോസ്റ്റർ പ്രകാശനം നടത്തുകയും ചെയ്തു.
തുടർന്ന് അവതരിപ്പിച്ച ഹിന്ദി കവിത ചൊല്ലൽ, വാർത്താവതരണം, പ്രസംഗം, ദേശഭക്തിഗാനം എന്നീ പരിപാടികൾ ചടങ്ങിനെ ഏറെ ആകർഷകമാക്കി.
ചടങ്ങിൽ വിദ്യാലയത്തിലെ ഹിന്ദിവിഭാഗം അധ്യാപകൻ കെ. രവീന്ദ്രൻ നന്ദിപ്രകാശനം നടത്തി.
ഔദ്യോഗികഭാഷയായ ഹിന്ദിയുടെ പ്രചാരത്തിനും പ്രയോഗത്തിനും വേണ്ടി രാജ്യത്തുടനീളം നടന്നു വരുന്ന ഹിന്ദിപക്ഷാചരണത്തിന്റെ ഭാഗമായാണ് വയനാട് ജവഹർ നവോദയ വിദ്യാലയത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന ഹിന്ദി കലോത്സവം ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ ഹിന്ദി കയ്യെഴുത്തു മത്സരം, കവിതയെഴുത്ത്, കഥയെഴുത്ത്, പ്രസംഗം, കവിത ചൊല്ലൽ,കഥ പറയൽ, ഉപന്യാസമത്സരം, പ്രശ്നോത്തരി, ദേശഭക്തി ഗാനാലാപനം തുടങ്ങിയ സാഹിത്യമത്സരങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുക്കുന്നു. വിദ്യാലയത്തിലെ അധ്യാപക, അനധ്യാപകർക്കായും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും സമാപനസമ്മേളനത്തിൽ നടത്തുന്നതായിരിക്കുമെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *