May 5, 2026

ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി വരുതിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം

0
IMG_20230919_165213.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: രാജ്യത്തെ ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി വരുതിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മീനങ്ങാടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അമ്പലവയൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ സുധീർ ഉദ്‌ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് പി കെ അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുന്ദർലാൽ എം കെ പ്രവർത്തന റിപ്പോർട്ടും, പുകസ ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക സംഘടനാ രേഖയും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗമായ റഷീദ് ബത്തേരി, ജില്ലാ കമ്മറ്റി അംഗം ഷാജി കോട്ടയിൽ, ലിസി പൗലോസ് എന്നിവർ സംസാരിച്ചു. വിജയൻ അത്തിച്ചാൽ സ്വാഗതവും. കെ.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. പതിനേഴംഗ മേഖല കമ്മിറ്റിയെയും ഭാരവാഹികളായി സുന്ദർലാൽ എം കെ (പ്രസിഡന്റ്), അനൂപ്‌ കുമാർ (സെക്രട്ടറി), കെ കെ രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *