June 20, 2026

കാർഷിക പാരമ്പര്യത്തിന്റെ വെളിച്ചം തേടി വിദ്യാർത്ഥികൾ: പാല്‍വെളിച്ചം ഗവ.എല്‍.പി.സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

0
IMG_20230920_153700.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാല്‍വെളിച്ചം: പാല്‍വെളിച്ചം ഗവ.എല്‍.പി.സ്‌കൂളില്‍ വിപുലമായ പച്ചക്കറി കൃഷി ആരംഭിച്ചു. തൈ നടീല്‍ ഉദ്ഘാടനം തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വത്സല കുമാരി നിര്‍വഹിച്ചു. ഉച്ച ഭക്ഷണത്തിനാവശ്യമായ മുഴുവന്‍ ജൈവ പച്ചക്കറികളും സ്‌കൂള്‍ വളപ്പില്‍ തന്നെ കൃഷി ചെയ്ത് വിളവെടുക്കുകയാണ് ലക്ഷ്യം.
കുട്ടികളും, പിടിഎ അംഗങ്ങളും , അധ്യാപകരുമാണ് കൃഷിയുടെ മേല്‍നോട്ടം വഹിക്കുക. കൃഷിഭവനില്‍ നിന്നും ലഭിച്ച തൈകളാണ് നട്ടത്. മുന്‍വര്‍ഷങ്ങളിലും മികച്ച രീതിയില്‍ പച്ചക്കറി കൃഷി ചെയ്ത് സ്‌കൂള്‍ ജനശ്രദ്ധ നേടിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *