September 11, 2026

പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

0
IMG_20230920_174238.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളിയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. കൽപറ്റ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സ്വാഗതം പറഞ്ഞു. കെ ടി അലി, മുഹമ്മദ് പഞ്ചാര, പി ടി മൻസൂർ, സലിം കൂരിയാടൻ, സി കെ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ കാൽ ലക്ഷം പ്രവാസികളെ അംഗങ്ങളാക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *