May 31, 2026

ബത്തേരിയിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0
IMG_20230920_190437.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ നടത്തുന്ന സ്പീച്ച് തെറാപ്പി യൂണിറ്റ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. സ്പീച്ച് തെറാപ്പിസ്റ്റ് വി.എ അഞ്ചു ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് ലിഷ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.റഷീദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ നസീറ തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, തെറാപ്പി ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *