കൈതക്കൽ ഗവ: സ്കൂളിലെ മികച്ച പി.ടി.എ ഭാരവാഹികളെ അനുമോദിച്ചു
കൈതക്കൽ: പിടിഎ ഭാരവാഹികളെ ആദരിച്ചു. മികച്ച പി.ടി.എക്ക് സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ കൈതക്കൽ ഗവ.എൽ.പി സ്കൂൾ പി.ടി.എ ഭാരവാഹികളെയാണ് കൈതക്കൽ മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചത്. പ്രസിഡന്റ് നാസർ എടപ്പാറ അധ്യക്ഷത വഹിച്ചു. കെ.മൊയ്തീൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് ഉപഹാരം നൽകി. ഹെഡ് മാസ്റ്റർ റെജി തോമസ്, സി. അബ്ദുൽ നാസർ, പി.കെ. പോക്കർ ഹാജി, യൂസഫ് ചാത്തോത്ത്, മിയ ചാർളി, സാജിദ ടീച്ചർ, ആസിയ ഉസ്മാൻ, പി.പി. സിദ്ദീഖ്, അസീസ് പള്ളിക്കണ്ടി, അജ്മൽ കൈതക്കൽ, സജീർ കടന്നോളി, എ.പി മജീദ്, ബഷീർ എടപ്പാറ പ്രസംഗിച്ചു. സെക്രട്ടറി പി.കെ. അബ്ദുൽ നാസർ സ്വാഗതവും പി.കെ. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.






Leave a Reply