ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഗോത്രവർഗ്ഗത്തിന്റെ ചരിത്രം ലോകമറിയട്ടെ: മ്യൂസിയം ശിലാസ്ഥാപനം സെപ്റ്റംബര്‍ 25 ന്
കല്‍പ്പറ്റ: ഗോത്രവര്‍ഗ്ഗ സ്വതന്ത്ര സമര സേനാനി മ്യൂസിയം സുഗന്ധഗിരി ടി.ആര്‍.ഡി.എം പുനരധിവാസ ഭൂമിയില്‍ സെപ്റ്റംബര്‍ 25 ന് പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പങ്കെടുക്കുമെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ ഗോത്ര സമരഗാഥകളിലെ എടുത്തു പറയേണ്ട ഒരു ഏടാണ് വയനാട് ജില്ലയിലെ കുറിച്യ വീരനായ തലയ്ക്കല്‍ ചന്തുവും തദ്ദേശീയ ജനതയും നടത്തിയിട്ടുള്ളത്. കോഴിക്കോട് കീര്‍ത്താര്‍ട്സ് ആസ്ഥാനത്ത് സ്ഥാപിക്കാനിരുന്ന മ്യൂസിയം വയനാട് ജില്ലയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പട്ടികവര്‍ഗ്ഗ മന്ത്രിക്ക് എം എല്‍ എ മുമ്പ് കത്ത് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് സുഗന്ധഗിരിയില്‍ റ്റി ആര്‍ ഡി എം പുനരിധിവാസ മേഖലയില്‍ മറ്റു ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള 40 ഏക്കര്‍ ഭൂമിയില്‍ നിന്ന് 20 ഏക്കര്‍ ഭൂമി മ്യൂസിയം നിര്‍മ്മാണത്തിന് തിരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 16.66 കോടി രൂപ ചെലവഴിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതിയാണിത്.
ഗോത്ര പാരമ്പര്യ കലകള്‍, വായ്മൊഴി അറിവുകള്‍, തനത് ഭക്ഷ്യ അറിവുകള്‍, നൈപുണ്യ വൈദഗ്ദ്ധ്യം എന്നിവ പരിപോഷിപ്പിക്കുവാനും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നിവയില്‍ ഊന്നിയ പ്രവര്‍ത്തനോ•ുഖ ഗവേഷണ മേഖലയിലും സമുദായ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും നടപ്പില്‍ വരുത്താനും നിര്‍മ്മാണത്തിനാവശ്യമായ ഗവേഷണ പദ്ധതികള്‍ എന്നിവയിലെ പട്ടികവര്‍ഗ്ഗ പ്രാതിനിധ്യവും പങ്കാളിത്തവും തനത് സാംസ്‌കാരിക ജീവിതത്തിന്റെ കൂടി നേര്‍ക്കാഴ്ച ഒരുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് ഈ മ്യൂസിയം വഹിക്കും.
പരമ്പരാഗത മ്യൂസിയം സങ്കല്‍പങ്ങള്‍ക്ക് ഉപരിയായി മ്യൂസിയം നിര്‍മ്മാണത്തിലെ ആധുനിക സങ്കേതങ്ങളും വിശദീകരണ സങ്കേതങ്ങളും ഉള്‍പ്പെടുന്നതായിരിക്കും മ്യൂസിയം.






Leave a Reply