September 16, 2026

അനധികൃത മദ്യ വില്പന നടത്തിയ ഒരാൾ അറസ്റ്റിൽ

0
20230921_193158.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി-: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ചെതലയം ആറാം മൈൽ കൊമ്പൻ മൂല ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. മദ്യവിൽപ്പന നടത്തുകയായിരുന്ന കൊമ്പൻമൂല വീട്ടിൽ ബിജു കെ വി (33) എന്നയാളെയാണ് എക്സൈസ് വകുപ്പ് പിടികൂടിയത്.
പ്രവന്റീവ് ഓഫീസർ ഉമ്മർ വി. എയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി ടി. ഇ, സുധീഷ്. കെ. വി, ദിനീഷ്. എം. എസ്, നിക്കോളാസ് ജോസ് എന്നിവരും ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് 1-ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *