May 7, 2026

കായികമേള നടത്തിപ്പ്: കായിക വിദ്യാര്‍ഥികളോടുളള അവഗണന അവസാനിപ്പിക്കണമെന്ന് ജെ.ബി.എം

0
IMG_20230923_105159.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കായിക വിദ്യാര്‍ഥികളോടുളള അവഗണന അവസാനിപ്പിക്കണമെന്ന് ജെ.ബി.എം. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നടക്കുന്ന ദിവസങ്ങളില്‍ തന്നെ വയനാട്ടിലെ മൂന്ന് സബ്ജില്ലകളിലും കായികമേള നടത്താനുളള അധികൃതരുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാകമ്മിറ്റി അറിയിച്ചു. ഒരു മാസം മുമ്പു തന്നെ സെപ്റ്റംബർ 30 ഒക്ടോബർ 1,2 തീയ്യതികളിൽ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് സംസ്ഥാന ജൂനിയര്‍ അതിലറ്റിക് മീറ്റ് നടത്താന്‍ തീരുമാനിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാതെ മുന്നോട്ട് പോകുന്നത് കുട്ടികളുടെ അവസരം നഷ്ടമാക്കുമെന്നും ജില്ലാകമ്മിറ്റി വിലയിരുത്തി. ജില്ലാ ചീഫ് കോ- ഓഡിനേറ്റര്‍ ഡിന്‍റോ ജോസ്, സംസ്ഥാന കോ-ഓഡിനേറ്റര്‍ ഷാഫി പുല്‍പ്പാറ,ഷഫീഖ് സി, ഷിജു സെബാസ്റ്റ്യൻ,അനൂപ് കുമാര്‍, അഷ്കര്‍ അലി, സതീഷ് നെന്മേനി,സിയ പോള്‍, ആധില ഡി നായര്‍, സൂര്യ ഗായത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *