September 9, 2026

സി എച്ച് അനുസ്മരണവാരം മുസ്ലിം യൂത്ത് ലീഗ് പ്രതിഭാ ഫെസ്റ്റ് സംഘടിപ്പിക്കും:18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം

0
IMG_20230923_105340.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് 
സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് 22 മുതൽ 28 വരെ സി.എച്ച് അനുസ്മരണ വാരമായി ആചരിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിൽ സി.എച്ച് പ്രതിഭാ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 18 വയസ്സ് മുതൽ 40 വ യസ്സ് വരെയുള്ളവർക്ക് പ്രതിഭാ ഫെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. മലയാള പ്രസംഗം, മലയാള പ്രബന്ധം, മലയാളം കവിതാ രചന, പോസ്റ്റർ 
ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്
വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്താനും പ്രോൽസാഹനം 
നൽകാനും വേണ്ടിയാണ് ഇത്തരത്തിലുള്ള വേദി യൂത്ത് ലീഗ് ഒരുക്കുന്നത്. സമൂഹത്തിലെ 
കലാപരമായി കഴിവുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പി ക്കുന്നതിൽ എന്നും മുന്നിൽ നിന്നിരുന്ന സി.എച്ചിന്റെ ഓർമ്മകൾ അയവിറക്കുന്ന സമയത്താണ് പ്രതിഭാ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സംസ്ഥാന കമ്മറ്റി നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് പ്രതിഭാ ഫെസ്റ്റ് നടത്തുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത്, മുൻ സിപ്പൽ കമ്മറ്റികൾ 
മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *