ക്യാൻസർ രോഗികൾക്കും വിധവകൾക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു
ചണ്ണോത്ത്കൊല്ലി: കനിവ് 2023 സ്നേഹസേന കൂട്ടായ്മയുടെ നേതൃത്വത്തിൽ കിഡ്നി, ക്യാൻസർ രോഗികൾക്കും വിധവകൾക്കും സൗജന്യ ഭക്ഷികിറ്റ് വിതരണം ചെയ്തു. ചണ്ണോത്ത് കൊല്ലി ജൂലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വെച്ച്
തെരഞ്ഞെടുക്കപ്പെട്ട 30 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.വിതരണോദ്ഘാടനം ചിതലയത്ത് റെയിഞ്ച് ഓഫീസർ അബ്ദുൽ സമദ് നിർവഹിച്ചു. കൂട്ടായ്മ ചെയർമാൻ ജോർജ് തെക്കേമല അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. കെ. വിജയൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം വികസന സമിതി ചെയർമാൻ ഷിനു കച്ചറയിൽ, വാർഡ് മെമ്പർ പി കെ ജോസ്, മുൻ സബ് ഇൻസ്പെക്ടർ സതീശൻ പീടിയേക്കൽ, എം ആർ രാമകൃഷ്ണൻ, സജിത്ത് കളരിപ്പാട്ട്, പി ജി അനിരുദ്ധൻ, റെജി ഒലിക്കോട്, സുജിത് പി. എ, ആർട്സ് ക്ലബ് ഭാരവാഹികൾ, ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷൈജു വി കൃഷ്ണൻ സ്വാഗതവും മാത്യുമണ്ണൂരിൽ നന്ദിയും പറഞ്ഞു.






Leave a Reply