June 20, 2026

കെ.ഒ.എ സ്പോർട്സ് മാഗസിൻ പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20230925_155208.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന കെ.ഒ. എ സ്പോർട്സ് 
മാഗസിന്റെ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി പനമരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച വരിക്കാരെ ചേർക്കൽ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കേരള ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ചലഞ്ചേഴ്സ് ക്ലബിന്റെ 'വൈഖരി' വായനശാലയിലേക്ക് ഒരു വർഷത്തെ സ്‌പോർട്സ് മാസിക വരിസംഖ്യ ചേർക്കുകയും പ്രഥമ മാഗസിൻ കോപ്പികൾ ചടങ്ങിൽ കൈമാറുകയും ചെയ്തു.
കേരള ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജംഷീർ തെക്കേടത്ത്, മുനീർ സി. കെ,രമേശ് കുമാർ, ഷീജ ജെയിംസ്, ഷിൻസി കെ, ഫൗസിയ. സി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *