July 10, 2026

ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി സായാഹ്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

0
20230926_182732.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്രതിഷേധത്തിനും പ്രകടനത്തിനും അനുമതി ലഭിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെയും, പോലീസുകാരുടെ സേവനം സ്വകാര്യ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിനായി വേതനം നിശ്ചയിച്ചതിനും ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന രാഷ്ട്രീയ കാര്യസമിതിയംഗം ബേബി തയ്യില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജി കൊളോണിയ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഡോ.എ.ടി സുരേഷ്, ഇ.വി തോമസ്, ഗഫൂര്‍ കോട്ടത്തറ, മുജീബ് റഹ്‌മാന്‍, അബ്ദുള്‍ റസ്സാഖ്, കെ.പി ജേക്കബ്, ലിയോ മാത്യു, സല്‍മാന്‍ റിപ്പണ്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *