എം.എസ് സ്വാമിനാഥൻ വയനാട്ടിലും കാർഷിക വിപ്ലവം സൃഷ്ടിച്ച ഹരിത ശാസ്ത്രഞ്ജൻ
- മെറിൻ ജോഷി
കഴിഞ്ഞ ദിവസം അന്തരിച്ച എം.എസ് സ്വാമിനാഥൻ എന്ന കാർഷിക ശാസ്ത്രഞ്ജൻ വയനാട്ടിലെ കാർഷിക മേഖലയിലും വിപ്ലവങ്ങൾ സൃഷ്ടിച്ച ഹരിത ശാസ്ത്രഞ്ജൻ. കൽപ്പറ്റ പുത്തൂർ വയലിലെ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനിലൂടെ വയനാടൻ നെല്ല് ഉൾപ്പെടെ കാർഷിക വിളകളുടെ അത്യുൽപാദന വിത്തുകളുടെ ഗവേഷണവും സംരംക്ഷണവും നടത്തി വരുന്നു.
ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്.
1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി
കാർഷിക ജൈവ വൈവിധ്യ സംരക്ഷണത്തോടൊപ്പം അവരുടെ ഉപജീവന മാർഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്രത്തിന്റെ ഗവേഷണ വിജ്ഞാന വ്യാപനം ലക്ഷ്യമാക്കി പ്രഫ. എം.എസ്. സ്വാമിനാഥൻ ലക്ഷ്യംവെച്ചത്. ഭക്ഷ്യവിളകളുടെ സംരക്ഷണം, അവയുടെ ഉൽപാദന ക്ഷമത വർധിപ്പിക്കൽ, ഗുണമേന്മയേറിയ വിത്തുകളും നടീൽ വസ്തുക്കളും ലഭ്യമാക്കൽ, ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹിപ്പിക്കൽ, അതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.
നെല്ലിനങ്ങളുടെ വൈവിധ്യം സംരക്ഷിക്കാനും ഉൽപാദന ക്ഷമത വർധിപ്പിക്കാനും കർഷകരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കിഴങ്ങുവിളകൾ, നാടൻ പച്ചക്കറി വിളകൾ, വന്യ ഭക്ഷ്യവിളകൾ എന്നിവയുടെ സംരക്ഷണവും നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള ഗവേഷണം, വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുകയും ചെയ്യുന്നു.
‘
കൽപ്പറ്റപുത്തൂര്വയലിൽ തുടങ്ങിയ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം വയനാടിന്റെ അഭിമാനമായി തലയുയർത്തി നിർത്താൻ എം.എസ്. സ്വാമിനാഥൻ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. ഗവേഷണനിലയത്തിലൂടെ പകരംവെക്കാനാവാത്ത സേവനമാണ് ഡോ. സ്വാമിനാഥന് വയനാടന് ജനതക്ക് നൽകിയത്.
ഭക്ഷ്യ സുരക്ഷയും കാർഷിക ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി 1997ലാണ് കൽപറ്റ പുത്തൂർവയലിൽ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രം ആരംഭിച്ചത്. ചെറുകിട കർഷകരുടെയും ആദിവാസി വിഭാഗത്തിൽപെടുന്നവരെയും കാർഷിക വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളെ ശാസ്ത്രീയമായി പിന്തുടരുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യവൈവിധ്യം സംരക്ഷിക്കാനും സ്ഥാപനം പ്രധാന പങ്കുവഹിക്കുന്നു. വംശനാശഭീഷണി നേരിടുന്ന 160ഓളം മരങ്ങളെ കണ്ടെത്തി അവയെ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.





Leave a Reply