June 20, 2026

ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

0
20231002_175303.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരാമ്പറ്റ: യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കോടഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ
സ്നേഹ സംഗമം സംഘടിപ്പിച്ചു. 
ഗാന്ധി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി എ അസീസ് അധ്യക്ഷത വഹിച്ചു. ഡിപിസി മെമ്പർ കെ വിജയൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി സമ്മാന ദാനം നിർവഹിച്ചു.
മാനന്തവാടി ബ്ലോക്ക് പട്ടികജാതി ഓഫീസർ അനീഷ് ജോസ് ബോധവൽക്കരണ ക്ലാസ് എടുത്തു. പി ഒ മൊയ്തു, പി വി ബാലൻ,കെ.പ്രശോഭ്, ജോബി കെ ജെ, രമേശൻ കെ എൻ,ഷൈജൽ കെ.സുധിൻ കെ എസ്, കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *